Friday, March 26, 2010

നമ്മുടെ പാപബോധവും അവരുടെ പലായനങ്ങളും

കുന്നില്‍ നിന്നും
ചേക്കേറിയവരിവര്‍
താഴ്വാരങ്ങളിലെ
വെയ്റ്റര്‍, കൂലികള്‍
മേസ്തിരികളിവര്‍

നേപ്പാളിയെന്നോമന
പ്പേരിലെ സൂര്യതാപ
മെറ്റിരുണ്ടവരവര്‍,
ഒരിരപ്പാളിയെന്നവ
ഹേളിക്കുംബോഴു
മെന്‍ വളര്‍ച്ചതന്‍
ധമനികളുഴുന്നോരിവര്‍

ത്സാങ്ങ്പോ പദ്മ
ബ്രഹ്മപുത്രാ നദിയിലും
കണ്ണീരിനുരുള്‍
പൊട്ടലിലും സിയോന്‍
തീരം തേടുന്നവരിവര്‍
'നേപ്പാളികള്‍ '


പരിഷ്ക്കരഹുങ്കയില്‍
നമുക്ക് കാട്ടാളരിവര്‍;
അവരുടെ സ്ത്രീലാവണ്യം
പുരുഷസ്ത്രൈണത
പിന്നെയോ, സത്യസന്ധത
അവരുടെ ആഴങ്ങളും
തേടുന്നവര്‍ നമ്മള്‍.

ത്സാങ്ങ്പോ പദ്മ
ബ്രഹ്മപുത്രാ നദിയിലും
കണ്ണീരിനുരുള്‍
പൊട്ടലിലും സിയോന്‍
തീരം തേടുന്നവരിവര്‍
'നേപ്പാളികള്‍ '


ചിന്തകള്‍ പെന്‍ഡുലം പോലെ
യിളകിയാടുമ്പോള്‍, യുദ്ധങ്ങളും
ഗ്രനേഡും ദുസ്വപ്നങ്ങളാകുമ്പോള്‍
അവരുടെ പുഞ്ചിരി പിന്നിലെ
ഓര്‍മ്മതന്‍ ഭൂപടം, കുന്നിന്‍ ചെരുവും
ബന്ധുവര്‍ഗ്ഗവും വംശനാശമില്ലാതെ
ജീവിച്ചിരിക്കുന്നോ എന്നവര്‍ ശങ്കിച്ചിരിക്കാം

ത്സാങ്ങ്പോ പദ്മ
ബ്രഹ്മപുത്രാ നദിയിലും
കണ്ണീരിനുരുള്‍
പൊട്ടലിലും സിയോന്‍
തീരം തേടുന്നവരിവര്‍
'നേപ്പാളികള്‍ '


പുലര്‍കാല മാലഖമാരിവര്‍
വേനലില്‍ മടങ്ങുബോള്‍
കോവര്‍ കഴുതയുടെ
വാരിയെല്ലുള്ളവര്‍,
ഒരു ദേശ ചര്‍മ്മത്തിനി
ത്തിള്‍ക്കണ്ണിയായ്കിടക്കും
പാപഭാരമേറാനും
മിറക്കാനും പ്രാപ്തിയുള്ളോരിവര്‍

ത്സാങ്ങ്പോ പദ്മ
ബ്രഹ്മപുത്രാ നദിയിലും
കണ്ണീരിനുരുള്‍
പൊട്ടലിലും സിയോന്‍
തീരം തേടുന്നവരിവര്‍
'നേപ്പാളികള്‍ '


കടലിന്‍ എണ്ണപ്പാട
പോലോര്‍മ്മയില്‍
മായത്തവരിവര്‍
മറയാത്തവരിവര്‍.
ഒരു ദേശത്തിന്‍
പാപബോധമത്രെയും
ഒരു കുടന്ന പരിലാളനമായി
മഥിച്ചു മതിയായോ നമുക്ക് ?

Monday, March 22, 2010

Train to Kannur
Thalasserry

This morning saw a green
tumble down to pick a stone
from the river, then the
brackish green stepped
up towards a red hillock;
wedged between weedy green
women came slow-stepped
holding loofahs and lingerie
wrapped in neat white towels,
ceremoniously waded
ripples with a dhothi
covering their breasts
hitched up at the ankles;
the wet-cloth-thud on every
wash stone rang, the gentle
inner arch of a bathing woman
sent ripples shivering to the
the rocky bank, the morning
played out a sensual song

Mahe

The train stopped at a station
without pretensions, a canopy
of rubber trees spread behind
its fence to hide cornucopial tales.
Mahe was still, spewing silent
stories of its river, love and people
once sandwiched between cultures and
two countries alien to each other.
River Mayyazhi flowed on with
a serene calm, making no mistakes
it rested on the mangroves and
man-made islets where cicadas
chirped out of her silence that
spoke of pebbles turning to
boiled sweets in the magical air.

Kannur

The dusty streets snaked to
broader roads that hoarded
mannequins in showrooms, mute
spectators to class wars on the streets,
the jails were overwhelmed with
karsevaks and comrades who watered
and tilled jail soil with a calm
camaraderie, the hidden venom of
someone hacking his political rival
with a machete and hoe could only be seen
in the red hibiscus which bloomed in abandon.
My sindoor blazed on my forehead
as I was a new bride in Kannur
wearing jasmines of innocence and the
red kanakambaroms of blood filled yesterdays

Wednesday, March 17, 2010

Sculpted words
Time has a soul that heals
and my soul's bruises are
the gulmohars flaming the sky.

Days are refrigerators;
memories are stacked,
used or thrown away when old.
You can even defrost
your life there.

Its all there, newspaper
scraps, grotesque obituaries,
accidents, molestations,
helicopter crashes, politics
fades into the personal spaces
of living, while you
rue over your lover's car not
picking you up like yesterday,
or the notes that you compare
with colleagues, over promotions
and a figure changed here
or there in your salaries,
daily routines, bickering,
tea breaks, the sun
and the sea breeze that blows
hot-hotter every day.

we also long for the yesterday
fearfully loathed just the previous day,
zodiacs in the sky that
keep changing, when archers
appear, we desire the scale
to measure our hearts
or the conch shell from a crab
or the snail to resurrect like
your love after a treble trail
of the sea scraping the wall.
That was madness
breaking its head on
the thought of death.


I am the Pygmalion in love
with my sculpted words,
tomorrow my Galatia shall be
desired by the world
word by word...

Tuesday, March 16, 2010

വിരോധാഭാസം

പരസ്പരം നശിക്കാതെ
നമുക്ക് സ്നേഹിച്ചുകൂടെ?
കര പുഴയോടും
ഇലകള്‍ കാറ്റിനോടും
സൂര്യന്‍ ചക്രവാളത്തിനോടും
ചോദിച്ചു.
പുഴ കവിഞ്ഞൊഴുകി
കാറ്റ് ആഞ്ഞു വീശി
ചക്രവാളം പറുദയാല്‍
സ്വയം മൂടി.


കരയുടെ
നഖക്ഷതങ്ങള്‍
കരിയില
മര്‍മ്മരങ്ങള്‍
ഇരുളിന്റെ ഈറന്‍
കണ്മഷി
എന്നിവ ചാലിച്ച്
പ്രകൃതി
പ്രണയകാവ്യമെഴുതി.

ഒരു വിരോധാഭാസം പോലെ

Monday, March 15, 2010

മരീചിക

എന്റെ വാക്കുകള്‍ക്ക്
പ്രസക്തിയില്ല
കവിതയ്ക്ക് ഭാവമില്ല
ചിന്തക്ക് ഭാവനയില്ല
സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണമില്ല;
ഞാന്‍ നിന്നിലൂടെ
സ്വയം തേടിയത്
നിന്നില്‍ നിന്നും
ഒളിക്കുവാനല്ല
സ്വയം ഒളിപ്പിക്കാനുമല്ല
എന്റെ വാക്കുകള്‍
വീണ്ടെടുത്തതും
കവിതയ്ക്ക് ചിറകുവച്ചതും
സ്വപ്‌നങ്ങള്‍
വര്‍ണ്ണ വാതായനങ്ങള്‍
തേടിയതും നിന്നിലൂടെയാണ്,
നിന്റെ നെടുവീപ്പുകളില്‍
ഇന്ന് ഞാനുണ്ടോ എന്ന്
സംശയിക്കുമ്പോഴും,
എന്റെ സ്വപ്‌നങ്ങള്‍
നീല ചിറകു വിടര്‍ത്തി
പറന്നടുക്കുന്നത് നീ എന്ന
മരീചികയിലെക്കാണ്

Over the phone


Your voice tastes
like honey, its
enough I live in
its banks gazing
into its myriad forms,
your laughter, anger
and love. I miss them
only in my life,
they are green
and alive in memory.


ആദ്യം നിന്റെ
വചനത്തെ അറിഞ്ഞു,
പിന്നെ നിന്നെയും.
നിന്റെ ശബ്ദം തേനാണ്,
അതിന്റെ തീരത്ത്
പല ഭാവങ്ങളുടെ
ധ്വനി;
രോഷം, സ്നേഹം,
ഈര്‍ഷ്യ, കാമം...
ജീവിതത്തില്‍ അവ
മറഞ്ഞെങ്കിലും,
ഓര്‍മ്മയുടെ വാടാമുല്ലകളില്‍
അവക്ക് മരണമില്ല

Thursday, March 11, 2010

To the unknown reader

If lost wedding rings
can be the think-tanks
of our generation,
their snake finger
venom can leave you
deserted all of a
sudden with
a vengeance

they ask you where
your thali is, you can
show the glitter of emerald,
pearl and semi-precious stones
on your empty neck,
which indicates an openness
to choices , that's dangerous,
like open doors to strangers.

when you hear the rattle inside
your sternum and an unflinching
pain that eats your chest, remember
that you are too selfish to die.
you need your lipsticks, rouge and
collirium carried in your make up
kit wherever you go, death can only
disfigure. you need courage to die.

In this soap operatic life
I take the role of a vamp,
no tragic heroine or heroic slot
will be ever mine, then to
struggle with destiny and
triumph is my forte. I will
survive a million suicides
in which I kill my selves.

My reader, let me tell you
you are not responsible
for those murders

വിവാഹമോതിരങ്ങള്‍
ഈ തലമുറയുടെ
ചിന്താശ്രോതസ്സുകളാണ്;
അവയുടെ വിഷദംഷ്ട്രം
ഒരു വൈരാഗ്യത്തോടെ
നിങ്ങളെ ഒറ്റപ്പെടുത്തും
താലി ചോദിച്ചവരോട്
ഒഴിഞ്ഞ കഴുത്തിലെ
സാധ്യതകളെ,
മുത്ത്‌, മരതകം,
ഒരു ഗ്രാം സ്വര്‍ണം,
പറ്റി പറഞ്ഞാല്‍,
അതൊരു ക്ഷണമാകും ,
കള്ളനു കഞ്ഞി വെക്കുന്നത്
പോലെ പുകിലാകും.

Tuesday, March 09, 2010

Remembering Toru Dutt


Toru, your season
was a flicker of
the sun snuffed
by the whirlwinds
of consumption.

you sang of your home
your Casurinas under
the chilled frames
of a foreign land,
you had heard their
branches sigh from
an alien land where
you learned their poets,
your tongue spun
those tales later,
you conquered
with your will
like a leaf gathering
a storm before its
fall.

when you fell young,
you spoke those words
to inspire many who
came after you.

Toru, you bloomed not to
wilt, but to stay green
in your verses and our dreams.

Monday, March 01, 2010

Tactile Sighs

A sigh
licked
like a
whiplash,
snapped,
then cut
furrows
on my
flesh.

I was
Christ
in his
cross
reliving
your
pathos,
memories,
infidel joys!

തൊട്ടുണര്‍ത്തിയ നെടുവീര്‍പ്പ്

ഒരു നെടുവീര്‍പ്പിന്റെ
ചാട്ടവാര്‍ ഞൊടി
ഉഴുവ് കീറിയത്
മാംസത്തെ
മാത്രമല്ല...
നിന്റെ ആര്‍ദ്രതയും
ഓര്‍മകളും
വഞ്ചനയുടെ
തൃപ്തിയുമെല്ലാം
ക്രിസ്തുവിനെപ്പോലെ
അനുഭവിച്ചു നീറിയവള്‍
ഞാന്‍!!!

Followers

Blog Archive

VerveEarth